2024-ൽ ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം പ്രാവർത്തികമല്ല : പ്രശാന്ത് കിഷോർ

ഡൽഹി: പ്രതിപക്ഷ ഐക്യത്തെ തള്ളി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. 2024-ൽ ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം പ്രാവർത്തികമല്ലെന്നും പ്രതിപക്ഷം അസ്ഥിരവും പ്രത്യയശാസ്ത്രപരമായി വ്യത്യസ്തവുമാണെന്നും പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി.

പാർട്ടികളെയോ നേതാക്കളെയോ ഒരുമിച്ച് കൊണ്ടുവന്നത് കൊണ്ട് ഐക്യം ആകില്ലെന്നും ഹിന്ദുത്വം, ദേശീയത, ക്ഷേമവാദം എന്നിവയിൽ രണ്ടെണ്ണത്തെ മറികടക്കാൻ കഴിഞ്ഞാലേ ബിജെപിയെ വെല്ലുവിളിക്കാൻ കഴിയൂവെന്നും പ്രശാന്ത് കിഷേർ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഗുണം ചെയ്തില്ലെന്നും അദ്ദേഹം വിലയിരുത്തു. ഹിന്ദുത്വത്തിനെതിരെ പോരാടാൻ പ്രത്യയശാസ്ത്രങ്ങളുടെ കൂട്ടുകെട്ട് വേണമെന്നും പ്രശാന്ത് കിഷോർ നിർദേശിച്ചു.

അതേസമയം, രാജ്യത്ത് പ്രതിപക്ഷ ഐക്യത്തിൽ ഭിന്നത തുടരുകയാണ്. രാജ്യത്ത് സമ്പൂർണ്ണ ഐക്യ പ്രതിപക്ഷ ചർച്ചകൾക്ക് അവസാനമിടുന്ന നീക്കം കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസ് നടത്തിയിരുന്നു. കോൺഗ്രസ് ശക്തമായ സംസ്ഥാനങ്ങളിൽ ചുവട് ഉറപ്പിയ്ക്കുക എന്നതാണ് മമതാ ബാനർജിയുടെ പ്രഖ്യാപനത്തിന്റെ ലക്ഷ്യം. കോൺഗ്രസ്സിനൊപ്പം ഉറച്ച് നിൽക്കുന്ന ഡി.എം.കെ അടക്കമുള്ള പാർട്ടികളെ ഒപ്പം നിർത്താനുള്ള നീക്കങ്ങളും മമതാ ബാനർജി ആരംഭിച്ചിട്ടുണ്ട്.

Top