ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷവും ബിജെപിയും

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷവും ബിജെപിയും രംഗത്ത്. വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്ക് ബിജെപിയും പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

മന്ത്രിയുടെ വസതിയുടെ മുന്നില്‍ ഇന്നും പ്രതിഷേധം തുടരുകയാണ്. കോരിച്ചൊരിയുന്ന മഴ വകവെയ്ക്കാതെ കനത്ത പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകള്‍ ഉയര്‍ത്തുന്നത്. യുവമോര്‍ച്ച യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ളവരുടെ മാര്‍ച്ച് മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നു.

വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ യുവമോര്‍ച്ച, യുത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് എന്നീ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറിയത്. തൃശ്ശൂരിലും കൊല്ലത്തും കോട്ടയത്തും ശക്തമായ പ്രതിഷേധം അരങ്ങേറി. പലയിടത്തും പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തരെ ബലം പ്രയോഗിച്ച് മാറ്റാനും പൊലീസ് ശ്രമിച്ചു. വിഷയത്തില്‍ കെ.ടി. ജലീല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top