തിരുവനന്തപുരം: സര്‍ക്കാരിന്റെ നവകേരളം ജനകീയാസൂത്രണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചു.
തൃശൂരില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചു. ചടങ്ങ് പാര്‍ട്ടി പരിപാടിയാക്കി മാറ്റിയെന്നാരോപിച്ചാണ് ബഹിഷ്‌കരണം. ചെന്നിത്തലയ്ക്കു പുറമേ അനില്‍ അക്കര എംഎല്‍എയും ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കും.
ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് പോരായ്മയുണ്ടെങ്കില്‍ തിരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. സര്‍ക്കാരിനു ഇക്കാര്യത്തില്‍ തുറന്ന മനസാണെന്നും ധനമന്ത്രി അറിയിച്ചു.