ഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്നും പാർലമെന്റിൽ തുടരും. ഇന്നലെ ആണ് ഇരു സഭകളിലും നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച ആരംഭിച്ചത്. രാഹുൽ ഗാന്ധി ലോക് സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും എതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. നയപ്രഖ്യാപന ചർച്ച പൂർത്തിയാകുന്ന മുറയ്ക്ക് ഇരു സഭകളിലും പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പ്രസംഗം നടത്തും. അതേസമയം അദാനി വിഷയത്തിലെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കി.
നന്ദി പ്രമേയ ചർച്ചയിൽ അദാനി- മോദി വിഷയം എന്തിനാണ് ഉന്നയിക്കുന്നതെന്ന് സ്പീക്കറും ഭരണപക്ഷ അംഗങ്ങളും ചോദിച്ചിട്ടും പിന്മാറാതെ അദാനിയും മോദിയും തമ്മിലെ ബന്ധത്തിൽ രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു.