ഇസ്‌ളാമാബാദ് :പാന്‍ഡോറ രേഖകളില്‍ കുടുങ്ങിയ കാബിനറ്റ് മന്ത്രിമാരോടും സഹായികളോടും രാജിവെച്ച് അന്വേഷണം നേരിടാന്‍ പാകിസ്താന്‍ പ്രതിപക്ഷം തിങ്കളാഴ്ച പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടു. രേഖകള്‍ പ്രമുഖ മാധ്യമങ്ങള്‍ ഞായറാഴ്ച പ്രസിദ്ധീകരിച്ചു.
ഖാന്‍ മന്ത്രിസഭയിലെ നിരവധി അംഗങ്ങള്‍ ഉള്‍പ്പെടെ 700 ലധികം പാക്കിസ്ഥാനികള്‍ പേപ്പറുകളില്‍ ഉള്‍പ്പെടുന്നെന്ന് ഐ.സി.ഐ.ജെ.യുടെ പാകിസ്താന്‍ പങ്കാളികള്‍ പറഞ്ഞു. താനടക്കം എല്ലാവരെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ധനമന്ത്രി ഷൗക്കത്ത് തരിന്‍ ജിയോ ടിവിയോട് പറഞ്ഞു.
വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള റിപ്പോര്‍ട്ടര്‍മാരുടെയും മീഡിയ ഓര്‍ഗനൈസേഷനുകളുടെയും ശൃംഖലയായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സ് (ഐ.സി.ഐ.ജെ) ആണ് നികുതി വെട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടത്.