ബെവ്ക്യൂ ആപ്പിനെക്കുറിച്ചുള്ള അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

Ramesh chennithala

തിരുവനന്തപുരം: ബെവ്ക്യൂ ആപ്പിനെക്കുറിച്ചുള്ള അഴിമതി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ബാറുകാരുമായി സര്‍ക്കാര്‍ ഒത്തുകളിച്ചെന്നാണ് പ്രധാന ആരോപണം. ബവ്‌റിജസ് കോര്‍പറേഷന്‍ പൂട്ടേണ്ട നിലയിലായെന്നും ചെന്നിത്തല ആരോപിച്ചു.

അതേസമയം, മദ്യം വാങ്ങാന്‍ ആപ് വഴി ടോക്കണ്‍ നല്‍കുന്നത് ബവ്ക്യൂ ആപ് തല്‍ക്കാലം തുടരട്ടെയെന്നാണ് സര്‍ക്കാര്‍ തീരുമാനം. എക്‌സൈസ് മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു നടന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. സ്റ്റാര്‍ട് അപ് കമ്പനിയെന്ന പരിഗണനയാണു നല്‍കിയത്.

Top