പാലക്കാട്ട് : സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടി സമ്മേളനങ്ങള്‍ കഴിയുന്നതു വരെ സെക്രട്ടറിയേറ്റ് പൂട്ടിയിടുന്നതാണ് നല്ലതെന്ന് ചെന്നിത്തല പരിഹസിച്ചു.
അനാവശ്യമായ ചെലവും ധൂര്‍ത്തും അഴിമതിയും കെടുകാര്യസ്ഥതയും സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നതായും ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയാണെന്നാണ് മുഖ്യമന്ത്രിയുടെ വിചാരമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.