സംസ്ഥാനത്ത് ബിജെപിയും സിപിഐഎമ്മും തമ്മില്‍ ബന്ധമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

സംസ്ഥാനത്ത് ബിജെപിയും സിപിഐഎമ്മും തമ്മില്‍ ബന്ധമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഐഎം തോറ്റാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന് ബിജെപിക്ക് അറിയാം. അത് കൊണ്ട് സിപിഐഎമ്മിനെ സഹായിച്ചു. ബിജെപിയുടെ കുഴല്‍പ്പണ കേസില്‍ കേരള സര്‍ക്കാര്‍ സഹായിച്ചു എന്നും സതീശന്‍ പ്രതികരിച്ചു.

ഗുസ്തി താരങ്ങള്‍ കണ്ണീരോടെ മെഡല്‍ ഉപേക്ഷിച്ചു. കൂടെ ഉള്ളവരെ സംരക്ഷിക്കാന്‍ ബിജെപി സ്ത്രീ വിരുദ്ധ നിലപാട് എടുത്തു. മണിപ്പൂരിലെ സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയാണ് ലഭിച്ചത്? ബിജെപിയുടെ ആശയങ്ങള്‍ പുരോഗമന ചിന്താഗതിയുള്ള കേരളം അംഗീകരിക്കില്ല.തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനാണ് സിപിഐഎം ശ്രമം. ഇതിന് ഉദാഹരണമാണ് കരുവന്നൂര്‍ ബാങ്ക് അഴിമതി. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ കേരളത്തിലെ ജനങ്ങള്‍ വെറുക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസ് – സിപിഐഎം ഏറ്റുമുട്ടല്‍ രാഷ്ട്രീയം വേറെയാണ്. ബിജെപിയെ സഹായിക്കാന്‍ തീരുമാനിച്ചതിനാലാണ് കരുവന്നൂരില്‍ അന്വേഷണം ഇഴയുന്നത്.അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ പാര്‍ട്ടിക്ക് ക്ഷണം ഇല്ല. വ്യക്തികള്‍ക്കാണ് ക്ഷണം. തീരുമാനം ദേശീയ തലത്തില്‍ എടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ഫോര്‍മുല കേരളത്തില്‍ നടന്നു. തങ്ങളുടെ ആരോപണം ശരിയെന്ന് തെളിഞ്ഞു. ബിജെപിയുടെ കുഴല്‍പ്പണ കേസില്‍ കേരള സര്‍ക്കാര്‍ സഹായിച്ചു. സിപിഐഎം തോറ്റാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന് ബിജെപിക്ക് അറിയാം. അത് കൊണ്ട് സിപിഐഎമ്മിനെ സഹായിച്ചു.കേരളത്തെക്കുറിച്ച് പ്രധാന മന്ത്രിക്ക് തെറ്റിദ്ധാരണയാണ്. കേരളത്തില്‍ ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയം നടക്കില്ല. ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല. മുന്‍ തവണ കാഴ്ചവെച്ച തിനേക്കാള്‍ മോശം പ്രകടനം ഇത്തവണ ബിജെപി കാഴ്ചവെയ്ക്കും. ബിജെപിക്ക് ഒരു കാരണവശാലും തൃശൂരില്‍ വിജയിക്കാന്‍ കഴിയില്ല. സ്വര്‍ണ്ണക്കടത്ത് നടന്ന ഓഫീസ് ആണെന്നറിഞ്ഞിട്ടും കേന്ദ്ര ഏജന്‍സികള്‍ അവിടെ റെയ്ഡ് എന്തുകൊണ്ട് നടത്തിയില്ല? എന്നിട്ടും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്വര്‍ണക്കടത്ത് ആയുധമാക്കുന്നു.

Top