പ്രതിപക്ഷ നേതാക്കള്‍ ശ്രമിക്കുന്നത് വെറുപ്പിന്റെ മെഗാ മാള്‍ തുറക്കാന്‍; വിമര്‍ശനവുമായി അനുരാഗ് താക്കൂര്‍

ഡല്‍ഹി: സനാതന ധര്‍മ്മ വിവാദത്തില്‍ ഇന്ത്യന്‍ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. രാജ്യത്ത് ‘വിദ്വേഷത്തിന്റെ മെഗാ മാള്‍’ തുറക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ ശ്രമിക്കുന്നതായി വിമര്‍ശനം. ‘വെറുപ്പിന്റെ മെഗാ മാള്‍’ തുറക്കാന്‍ രാഹുല്‍ ഗാന്ധി നേതാക്കള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാണെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.

ചിലര്‍ രാജ്യത്ത് ‘സ്നേഹത്തിന്റെ കടകള്‍’ തുറക്കാന്‍ പോകുന്നുവെന്ന് കേട്ടു. പകരം അവര്‍ ‘വെറുപ്പിന്റെ മെഗാ മാള്‍’ പണിയുകയാണ്. മറ്റുചിലര്‍ ഹിന്ദുക്കളുടെ അസ്തിത്വം ഇല്ലാതാക്കാനും സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യാനും ആഗ്രഹിക്കുന്നു” – രാജസ്ഥാനിലെ ഉദയ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര മന്ത്രി പറഞ്ഞു. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്തെ അഴിമതി മുക്തമാക്കുമെന്നും രാമരാജ്യം സ്ഥാപിക്കുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

Top