പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം; രാജ്യസഭ നിര്‍ത്തിവച്ചു

parliament

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം. പാചക വാതക വില വര്‍ധന, പെട്രോളിയം വര്‍ധന തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ലോക്‌സഭയില്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയില്ല. ആഗോളവില വര്‍ധിച്ചത് മൂലമാണ് എല്‍.പി.ജി. വില വര്‍ധിപ്പിക്കുന്നതെന്നു കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.

12 എം.പിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യസഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഉച്ചക്കു രണ്ടു മണി വരെ നിര്‍ത്തിവച്ചു.

Top