ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസും സി.പി.എമ്മുമാണ് നോട്ടീസ് നല്‍കിയത്. എല്ലാ വിഷയങ്ങളിലും പ്രതിപക്ഷവുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ അറിയിച്ചു.
പതിനെട്ട് ദിവസം നീണ്ടു നില്‍ക്കുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിനാണ് ഇന്ന് തുടക്കം കുറിച്ചത്. സമ്മേളനം ഓഗസ്റ്റ് 10 ന് അവസാനിക്കും. അന്തരിച്ച അംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സഭ ആദ്യദിനം പിരിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുത്തലാഖ് ബില്‍, ഒബിസി ഭരണഘടനാ ഭേദഗതി ബില്‍, വാടക ഗര്‍ഭധാരണ ബില്‍, ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന ബില്‍ തുടങ്ങിയ ബില്ലുകള്‍ ഈ സഭാ സമ്മേളനത്തിന്റെ പരിഗണനക്ക് വരും.