പ്രതിപക്ഷം പ്രതിരോധത്തില്‍; പി ചിംദബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി

chidambaram

ന്യൂഡല്‍ഹി: പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കി കേന്ദ്രസര്‍ക്കാര്‍. ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. നിയമമന്ത്രാലയമാണ് സി.ബി.ഐയ്ക്ക് അനുമതി നല്‍കിയത്. ഈ കേസില്‍ ചിദംബരത്തെ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയിലുള്ള കേസാണിത്. ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്നും എന്നാല്‍ അന്വേഷണത്തോടു സഹകരിക്കണമെന്നും ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

ഈ കേസില്‍ നേരത്തേ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയുടെ 54 കോടി രൂപ വിലവരുന്ന സ്വത്തുക്കള്‍ കോടതി കണ്ടുകെട്ടിയിരുന്നു. 2007 ല്‍ ചിദംബരം കേന്ദ്ര ധനമന്ത്രിയായിരിക്കുമ്പോള്‍ 305 കോടി രൂപയുടെ വിദേശഫണ്ട് സ്വീകരിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്.

Top