ഡല്‍ഹി : ചൊവ്വാഴ്ച ആചരിക്കാന്‍ കര്‍ഷകസംഘടനകളുടെ സംയുക്തസമരസമിതി ആഹ്വാനം ചെയ്ത ഭാരത് ഹര്‍ത്താലിനു 11 പ്രതിപക്ഷപാര്‍ടികള്‍ സംയുക്തമായി പിന്തുണ പ്രഖ്യാപിച്ചു. ജനാധിപത്യത്തെ നഗ്നമായി അട്ടിമറിച്ചാണ് കാര്‍ഷികനിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കിയത്. ഇന്ത്യന്‍ കാര്‍ഷികരംഗത്തെ ബഹുരാഷ്ട്ര കാര്‍ഷികബിസിനസ് കോര്‍പറ്റേുകള്‍ക്ക് പണയം വയ്‌ക്കുന്ന നിയമങ്ങളാണിവ. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ തകര്‍ക്കാനും മിനിമം താങ്ങുവില നിരോധിക്കാനും ഇവ അടിത്തറയാകും.
മൂന്ന് കാര്‍ഷികനിയമവും വൈദ്യുതി ബില്ലും പിന്‍വലിക്കണമെന്ന് രാജ്യത്തിന്റെ അന്നദാതാക്കള്‍ ഉയര്‍ത്തുന്ന ന്യായമായ ആവശ്യം അംഗീകരിക്കണമെന്ന് കേന്ദ്രത്തോട് സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സീതാറാം യെച്ചൂരി(സിപിഐ എം), സോണിയഗാന്ധി(കോണ്‍ഗ്രസ്),ഡി രാജ(സിപിഐ), ശരദ് പവാര്‍(എന്‍സിപി), എം കെ സ്റ്റാലിന്‍(ഡിഎംകെ), ഫാറൂഖ് അബ്ദുള്ള(പിഎജിഡി), തേജസ്വി യാദവ്(ആര്‍ജെഡി), അഖിലേഷ് യാദവ്(എസ്പി), ദീപാങ്കര്‍ ഭട്ടാചാര്യ(സിപിഐ എംഎല്‍–ലിബറേഷന്‍), ദേബബ്രത ബിശ്വാസ്(ഫോര്‍വേര്‍ഡ് ബ്ലോക്ക്), മനോജ് ഭട്ടാചാര്യ(ആര്‍എസ്പി)എന്നീ പാർട്ടികളാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.