ജൊഹാനസ്ബര്‍ഗ്: അഴിമതി കേസില്‍ പരമോന്നത കോടതി വിമര്‍ശിച്ചതോടെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമക്കുമേല്‍ രാജിക്ക് സമ്മര്‍ദം.
സ്വവസതി മോടിപിടിപ്പിച്ച വകയില്‍ ദശലക്ഷക്കണക്കിന് ഡോളര്‍ അഴിമതി നടത്തിയെന്ന കേസില്‍ ജേക്കബ് സുമയെ ഉത്തരവാദിയാക്കാന്‍ കഴിയാതിരുന്ന പാര്‍ലമെന്റിനെയും ഭരണഘടനാ കോടതി വിമര്‍ശിച്ചു. ഇതോടെ സുമ ഇംപീച്ച്മെന്റ് നടപടി നേരിട്ടേക്കുമെന്നാണ് സൂചന.
സുമ ഭരണഘടനാ ലംഘനം നടത്തിയതായി കഴിഞ്ഞവര്‍ഷം കോടതി വിധിച്ചിരുന്നു. തുടര്‍ന്ന് സുമയുടെ രാജിക്കുവേണ്ടി മുറവിളി കൂട്ടിയ പ്രതിപക്ഷം പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നെങ്കിലും പരാജയപ്പെട്ടു.
ഇതേതുടര്‍ന്ന് ഇടതുപക്ഷ പാര്‍ട്ടികളും മറ്റ് ചെറു കക്ഷികളും ചേര്‍ന്ന് വീണ്ടും ഭരണഘടനാ കോടതിയെ സമീപിക്കുകയായിരുന്നു.