തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്‌യു മാര്‍ച്ചിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പൊലീസ് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം. ഇന്നും ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു. പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്.
ഷാഫി പറമ്പിലിനെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യം ഇതുവരെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെങ്കില്‍ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരക്കുമെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചിരുന്നു. സ്പീക്കര്‍ ചോദ്യോത്തര വേളയുമായി മുന്നോട്ട് പോയതോടെ പ്രതിപക്ഷം ബഹിഷ്‌കരിക്കുകയും ചെയ്തു.
ഷാഫി പറമ്പില്‍ എംഎല്‍എക്ക് പൊലീസ് മര്‍ദ്ദനത്തില്‍ പരുക്കേറ്റതില്‍ പ്രതിഷേധിച്ച് ഇന്നലെ സ്പീക്കറുടെ ഡയസിലെത്തി മുദ്രാവാക്യം വിളിച്ച നാല് എംഎല്‍എ മാര്‍ക്കെതിരെ നടപടി ഉണ്ടായേക്കും. റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, ഐ.സി ബാലകൃഷ്ണന്‍, എല്‍ദോസ് കുന്നപ്പള്ളി എന്നിവരാണ് പ്രതിപക്ഷ പ്രതിഷേധത്തിനിടെ സ്പീക്കറുടെ ഡയസില്‍ കയറിയത്.