തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്ലക്കാര്‍ഡുകളും ബാനറുകളുമായെത്തിയാണ് പ്രതിപക്ഷം പ്രതിഷേധം നടത്തിയത്. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് വര്‍ധനയ്‌ക്കെതിരെയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങി. ചോദ്യോത്തരവേള തടസപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല.
അതേസമയം പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തില്‍ കെ എം മാണി പങ്കെടുത്തില്ല.
കഴിഞ്ഞ ദിവസവും ഈ വിഷയം ഉന്നയിച്ച് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചിരുന്നു. സ്വാശ്രയ മാനേജ്‌മെന്റുമായി സര്‍ക്കാരിന് കൂട്ടുകച്ചവടമാണെന്നും സ്വാശ്രയത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്നത് തീവെട്ടിക്കൊള്ളയാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
വിഷയത്തില്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.