ഡിജിപി ആരെന്ന ചോദ്യമുയര്‍ത്തി നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിപി ആരെന്ന ചോദ്യമുയര്‍ത്തി നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം.

ചോദ്യോത്തരവേളയുടെ തുടക്കത്തില്‍തന്നെ ബാനറുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വയ്ക്കുകയായിരുന്നു.

ആദ്യ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയുന്നതിനിടയില്‍ ബഹളം ശക്തമായി. ഇതോടെ സഭ നടത്തികൊണ്ടുപോകുന്നതില്‍ സ്പീക്കര്‍ നിലപാട് എടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

എല്ലാദിവസവും ചോദ്യോത്തര വേളയുടെ തുടക്കത്തില്‍ ബഹളം ഉണ്ടാകുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.

Top