ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സുപ്രധാന വിഷയങ്ങളില്‍ പ്രതിപക്ഷ പാര്‍ടികള്‍ സംയുക്തമായി പ്രതിഷേധിക്കണം. തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം. ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യമാണ്. പ്രതിപക്ഷ ഭിന്നത മുതലാക്കി ബിജെപി നേട്ടം കൊയ്യുന്നത് തടയണം. പട്‌നയിലെ യോഗത്തില്‍ തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് സഹകരണ ചര്‍ച്ചകള്‍ തുടങ്ങണം.
മണിപ്പുര്‍ സംഘര്‍ഷത്തില്‍ സിപിഐ എം പിബി ആശങ്കയറിയിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെ എത്തിയിട്ടും മണിപ്പുരിലെ സംഘര്‍ഷത്തിന് അയവു വന്നിട്ടില്ല. പ്രധാനമന്ത്രി ഇപ്പോഴും വിഷയത്തില്‍ മൗനം പാലിക്കുകയാണ്. എക സിവില്‍ കോഡിലൂടെ തുല്യത ഉണ്ടാവില്ലെന്നും യെച്ചുരി പറഞ്ഞു.