സ്ത്രീത്വത്തെ അപമാനിച്ച എം.എം മണി എം.എല്‍.എ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. കെ കെ രമയ്ക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. അൺപാർലമെന്‍ററി വാക്കുകൾ മാത്രമേ മാറ്റാൻ കഴിയൂ എന്നും മാപ്പ് പറയണമെന്ന് പറയാൻ കഴിയില്ലെന്നും സ്പീക്കര്‍ മറുപടി നല്‍കി. ഇതോടെ പ്ലക്കാര്‍ഡുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പാർട്ടി കോടതി വിധിയുടെ ഭാഗമായിട്ടാണ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പാർട്ടി കോടതി ജഡ്ജി ആരായിരുന്നുവെന്ന് തന്നെ കൊണ്ട് പറയിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര വകുപ്പിന്‍റെ ധനാഭ്യർഥന ചർച്ചക്കിടെ കെ.കെ രമ മുഖ്യമന്ത്രിയെയും പൊലീസിനെയും ഇന്നലെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.തുടര്‍ന്ന് കെ.കെ രമയെ അധിക്ഷേപിച്ച് നിയമസഭയിൽ എം.എം മണി നടത്തിയ പ്രസംഗമാണ് വിവാദമായത്. ‘ആ മഹതി വിധവയായത് അവരുടെ വിധി’ എന്നായിരുന്നു പരാമര്‍ശം. ഇന്നലെ മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബഹളം വെച്ച പ്രതിപക്ഷം, മണി പ്രസംഗം തുടർന്നതോടെ സഭ വിട്ടിറങ്ങി. തിരുവഞ്ചൂരിന്റെ ആഭ്യന്തര കാലത്തെ ഓർമിപ്പിച്ചുള്ള പ്രസംഗത്തിൽ തെറ്റില്ലെന്നും അവർ വിധവയായതിൽ ഞങ്ങൾക്ക് പങ്കില്ലെന്നാണു ഉദ്ദേശിച്ചതെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.