പ്രതിപക്ഷ പാർട്ടികൾ മുഖ്യമന്ത്രിക്കെതിരെ നടത്തുന്നത് അർത്ഥശൂന്യ പ്രതിഷേധങ്ങളാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. നിലവിലെ വിവാദങ്ങൾ ആസൂത്രിതമാണെന്നും അവരുടെ ലക്ഷ്യം ഇടത് സർക്കാരാണെന്നും പ്രകാശ് കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര ഏജൻസികൾ സ്വർണ്ണക്കടത്ത് കേസ് അന്വേഷിച്ചതാണ്. കഴിഞ്ഞ തെരെഞ്ഞടുപ്പിന് വിഷയം ചർച്ച ചെയ്യുകയും ഇടതുപക്ഷത്തിന് അനുകൂല വിധിയുണ്ടാകുകയും ചെയ്തതാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഇപ്പോൾ നടക്കുന്നത് പിണറായിയെ ലക്ഷ്യം വച്ചുള്ള നീക്കമാണ്. ജനങ്ങൾക്കിടയിൽ സിപിഐഎം കാര്യങ്ങൾ അവതരിപ്പിക്കുമെന്നും കാരാട്ട് വ്യക്തമാക്കി.
അതിനിടയിൽ ജയില്‍ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെത്തിയ തവനൂരില്‍ സംഘര്‍ഷം. തവനൂരിലെ വേദിക്ക് പുറത്ത് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് എന്നിവർ പ്രതിഷേധിച്ചു. കറുത്തവേഷമിട്ട് കരിങ്കൊടിയുമായാണ് പ്രതിഷേധിച്ചത് . യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘർഷമുണ്ടായി.