മാനന്തവാടി: വയനാട് മാനന്തവാടിയിലെ ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ഏറെക്കാലമായി ആദിവാസികളുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ ഫലമായി കളക്ടര്‍ കേശവേന്ദ്ര കുമാറാണ് ഉത്തരവിറക്കിയത്.
കഴിഞ്ഞ 200 ദിവസമായി ബിവറേജസ് ഔട്ടലെറ്റിനു മുന്‍പില്‍ ആദിവാസികളുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന സമരമാണ് അവസാനം ഫലം കണ്ടത്.
മാനന്തവാടികള്‍ക്കു സമീപത്തെ ആദിവാസി ഊരുകളില്‍ മദ്യം വില്ലാനായി എത്തിയപ്പോഴാണ് ഇവര്‍ സമരവുമായി മുന്നിട്ടിറങ്ങിയത്. ആദിവാസി ഫോറത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സമരത്തിന് മദ്യവിരുദ്ധ സമിതി, മദ്യവിരുദ്ധ ജനകീയ സമിതി, മദ്യനിരോധന സമിതി തുടങ്ങിയ നിരവധി സംഘടനകളുടെ പിന്തുണയുണ്ടായിരുന്നു.
സമരത്തിനിടെ നിരവധി തവണ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇവര്‍ സമരവുമായി മുന്നോട്ട് പോവുകയായിരുന്നു.ആദിവാസി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ബിവറേജ് ഔട്ട്‌ലെറ്റ് പൂട്ടാന്‍ കളക്ടര്‍ ഉത്തരവിറക്കിയത്.