ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് രോഗികള്‍ കൊവിഡ് കെയര്‍ കേന്ദ്രങ്ങളില്‍ എത്തി പരിശോധനയ്ക്ക് വിധേയമാകണമെന്ന ഉത്തരവ് പിന്‍വലിച്ച് ലഫ്.ഗവര്‍ണര്‍.
കൊവിഡ് കെയര്‍ കേന്ദ്രങ്ങളിലെ പരിശോധനയ്ക്ക് ശേഷമേ നീരീക്ഷണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്ന ഉത്തരവാണ് സംസ്ഥാന സര്‍ക്കാറിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചത്.
ഉത്തരവ് പിന്‍വലിച്ചതോടെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യം ഇല്ലാത്തവര്‍ മാത്രം കൊവിഡ് കെയര്‍ കേന്ദ്രങ്ങളില്‍ എത്തിയാല്‍ മതിയാകും.