ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കാന്‍ ഉത്തരവ്; 2018ല്‍ പ്രാബല്ല്യത്തില്‍ വരും

വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കാന്‍ ഉത്തരവ്.

സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ളവയുടെ അമിതവേഗവും വഴിമാറിയുള്ള സഞ്ചാരവും നിയന്ത്രിക്കാനാണു സംസ്ഥാന സര്‍ക്കാറിന്റെ പുതിയ നടപടി.

ഡ്രൈവറുടെ അഡ്രസ്, ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നിവ വാഹനത്തിന്റ ഉള്ളില്‍ പ്രദര്‍ശിപ്പിക്കണമെന്നു ഉത്തരവില്‍ പറയുന്നു.

ചരക്കുവാഹനങ്ങളിലും ജി.പി.എസ് ഘടിപ്പിക്കുന്നതോടെ അപകടം കുറക്കാനാകുമെന്നതിന്റെ അടിസ്ഥാനത്തിലാണു കേന്ദ്ര മോേട്ടാര്‍ വാഹന നിയമത്തിലെ അധികാരം ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്.

‘2018 ഏപ്രില്‍ ഒന്നിന്’ മുമ്പ് പൊതുഗതാഗതം ജി.പി.എസ് സംവിധാനത്തിലാക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാഹനങ്ങളില്‍ ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസ് ഘടിപ്പിക്കുന്നതോടെ ദിശയും വേഗതയും കണ്‍ട്രോള്‍ റൂമുകളിലെ വിഡിയോ സ്‌ക്രീനുകളില്‍ തെളിയും.

വാഹനങ്ങളില്‍ എമര്‍ജന്‍സി ബട്ടണും സ്ഥാപിക്കണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശം.

നടപടിയുടെ കരടു വിജ്ഞാപനം സര്‍ക്കാര്‍ ആഗസ്റ്റില്‍ പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ അയ്യായിരം രൂപ മുതല്‍ പതിനായിരം രൂപവരെയുള്ള ജി.പി.എസ് യൂണിറ്റുകള്‍ ഘടിപ്പിക്കുന്നതിനെതിരെ ബസ് ഉടമകള്‍ അതൃപ്തി പ്രകടിപ്പിച്ചതാണു ഉത്തരവില്‍ കാലതാമസം ഉണ്ടാകാന്‍ കാരണം.

ഇരുചക്ര വാഹനങ്ങള്‍, നഗരങ്ങളില്‍ ഓടുന്ന റിക്ഷ, മുചക്ര വാഹനങ്ങള്‍, പെര്‍മിറ്റ് ആവശ്യമില്ലാത്ത വാഹനങ്ങള്‍ എന്നിവയെ ജി.പി.എസ് ഘടിപ്പിക്കുന്നതില്‍നിന്നു ഒഴിവാക്കിയിട്ടുണ്ട്.

Top