കൊച്ചി: ലക്ഷദ്വീപില്‍ മത്സ്യവും മാംസവും സ്‌കൂള്‍ കുട്ടികളുടെ മെനുവില്‍ ഉള്‍പ്പെടുത്താന്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ്. ലക്ഷദ്വീപില്‍ ഡയറി ഫാമുകള്‍ തുറക്കാനും ഉത്തരവിട്ടു. ലക്ഷദ്വീപിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തില്‍ നിന്നും മത്സ്യവും മാംസവും ഒഴിവാക്കിയത് ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്നാണ് നടപടി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരാനാണ് നിര്‍ദേശം.
ഹൈകോടതി ഉത്തരവ് പ്രകാരം ദ്വീപിലെ ഡയറി ഫാമുകളും തുറന്നു പ്രവര്‍ത്തിക്കും. ജീവിതരീതിയിലും ഭക്ഷണരീതിയിലും ഇടപെടുന്ന വിവാദ ഉത്തരവുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കവരത്തി സ്വദേശി അഡ്വ ആര്‍.അജ്മല്‍ അഹമ്മദ് നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്.