ലക്ഷദ്വീപില്‍ ദ്വീപ്‌നിവാസികളല്ലാത്തവരോട് തിരിച്ചു പോകാന്‍ ഉത്തരവ്

കരവത്തി: ലക്ഷദ്വീപില്‍ ദ്വീപ്‌നിവാസികളല്ലാത്തവരോട് തിരിച്ചു പോകാന്‍ ഉത്തരവ്. ഒരാഴ്ചക്കാലത്തേക്ക് ദ്വീപിലെ ഡെപ്യൂട്ടി കലക്ടറോ ബ്ലോക്ക്‌ ഡെവലപ്‌മെന്റ് ഓഫീസറോ പെര്‍മിറ്റ് പുതുക്കി നല്‍കുമെന്നും അതിനുശേഷം ദ്വീപ്‌നിവാസികളല്ലാത്തവരോട് മടങ്ങണമെന്നും അറിയിച്ചു. വീണ്ടും ദ്വീപിലെത്തണമെങ്കില്‍ എഡിഎമ്മിന്റെ അനുമതി വേണമെന്നും ഭരണകൂടം വ്യക്തമാക്കുന്നു.

കഴിഞ്ഞ 29 നാണ് ഒരാഴ്ച സമയം അനുവദിച്ച് ഉത്തരവിറക്കിയത്. ഉത്തരവിനെ തുടര്‍ന്ന് ആന്ത്രോത്തില്‍ നിന്ന് മാത്രം 2500 തൊഴിലാളികള്‍ മടങ്ങിയെന്നാണ് വിവരം. ലക്ഷദ്വീപിലേക്ക് ഇപ്പോള്‍ യാത്രകള്‍ക്ക് അനുമതി ഇല്ല. ഉത്തരവ് സംബന്ധിച്ച് പൊലീസ് നടപടി ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമായി നിരവധി പേരാണ് ലക്ഷദ്വീപില്‍ ജോലി ചെയ്യുന്നത്. ഇവരെ ഉത്തരവ് കാര്യമായി ബാധിക്കും.

Top