ന്യൂഡല്‍ഹി: ബാങ്കുകളിലെ വര്‍ധിച്ചു വരുന്ന കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ ആര്‍ബിഐയ്ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രമന്ത്രിസഭായോഗത്തിന്റെ തീരുമാനം.
കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിന് ഫലപ്രദമായ നടപടികളെടുക്കുന്നില്ലെന്ന് വ്യാപാകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.
കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിന് ഏത് തരത്തില്‍ ഇടപെടണമെന്ന് ആര്‍ബിഐയായിരിക്കും നിശ്ചയിക്കുക.
2016 ഡിസംബറിലെ കണക്ക് പ്രകാരം രാജ്യത്തെ ബാങ്കുകളിലെ മൊത്തം കിട്ടാക്കടം 6.07 ലക്ഷം കോടി രൂപയാണ്. ഇതില്‍തന്നെ പൊതുമേഖല ബാങ്കുകളുടേത് 5.02 ലക്ഷം കോടി രൂപയാണ്.