Orlando Attack; gunman told wife accused in case

ഫ്‌ളോഡിറ: ഓര്‍ലാണ്ടോയില്‍ സ്വവര്‍ഗാനുരാഗികളുടെ ബാറില്‍ കൂട്ടക്കുരുതി നടത്തിയ ഒമര്‍ മതീന്റെ ഭാര്യയെ സംഭവത്തില്‍ പ്രതിചേര്‍ത്തേക്കും.

മതീന്റെ ഭാര്യ നൂര്‍ സല്‍മാന് സംഭവത്തെ കുറിച്ച് ചില ധാരണകളുണ്ടായിരുന്നെന്ന് സംശയമുണ്ടെന്ന് സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി മെംബറായ ആംഗസ് കിംഗ് മാധ്യമങ്ങളെ അറിയിച്ചു.

അന്വേഷണം ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് നൂറിലാണെന്നും അവര്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നാണ് മനസ്സിലാവുന്നതെന്നും അദ്ദേഹം സിഎന്‍എന്നിനോട് പറഞ്ഞു.

ഓര്‍ലാണ്ടോയിലെ പള്‍സ് ക്ലബില്‍ കൂട്ടക്കുരുതി നടത്തുന്നതിനിടെ 911ല്‍ വിളിച്ച് വ്യത്യസ്ത സംഘടനകളോടുള്ള തന്റെ ബന്ധം പ്രഖ്യാപിച്ചിരുന്നു.

അതേ സമയം സ്വയം പ്രചോദിതനായി മതീന്‍ കൃത്യം നടത്തിയതാവാനാണ് സാധ്യതയെന്നും ഐഎസ് പോലുള്ള സംഘടനകളില്‍ നിന്ന് ഇയാള്‍ക്ക് സഹായം ലഭിച്ചതിനു തെളിവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

Top