മുംബൈ: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളെ ഉപയോഗിച്ച് രാജ്യത്തെ പ്രദേശങ്ങളില്‍ ഐഎസ് പിന്തുണയ്ക്കുന്ന ഒര്‍ലാന്‍ഡോ മോഡല്‍ ആക്രമണങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്.
ശക്തമായ ഓണലൈന്‍ നിരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സ്വയം പ്രഖ്യാപിത ജിഹാദികള്‍ തങ്ങളുടെ ധൈര്യം കെടുത്തുന്ന ഒരു വലിയ വെല്ലുവിളിതന്നെയാണെന്ന് ഇന്റലിജന്‍സ് ഏജന്‍സികളും അധികൃതരും സമ്മതിക്കുന്നു.
ഓണ്‍ലൈനില്‍ കൂടി തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടരാകുന്ന ഇത്തരക്കാര്‍ ഒറ്റയാന്‍ ആക്രമണങ്ങള്‍ നടത്തുന്നവരാണ്. ജിഹാദികളുടെ സംഘടിതമായ ആശയപ്രചാരണം ഓണ്‍ലൈനില്‍ കൂടി നടക്കുന്നതിനാല്‍ അതില്‍ ആകൃഷ്ടരാകുന്നവര്‍ ഒര്‍ലാന്‍ഡോ മോഡല്‍ ഒറ്റയാന്‍ ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യത ഉയര്‍ന്നതാണെന്നാണ് റിപ്പോര്‍ട്ട്.
ഞങ്ങളുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആശങ്ക ഒറ്റയാന്‍ ആക്രമണങ്ങളാണ്. ഒരു വ്യക്തി ആയുധമെടുത്ത് ആളുകളെ കൊല്ലാന്‍ തീരുമാനിച്ചാല്‍, മറ്റുള്ളവരുടെ സഹായമില്ലാതെ സ്‌ഫോടകവസ്തുക്കള്‍ എവിടെയങ്കിലും ഘടിപ്പിച്ച് ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടാല്‍, അത് കണ്ടുപിടിക്കാനുള്ള സാധ്യത കുറവാണെന്ന് ഒരു മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.
17നും 25നും പ്രായമുള്ള യുവാക്കളാണ് ജിഹാദികളുടെ ഡിജിറ്റല്‍ വലയില്‍ വീഴുന്നത്. ഇന്ത്യയില്‍ വിദ്യാഭ്യാസമുള്ള യുവാക്കളാണ് ഐഎസിന്റെ വാഗ്ദാനങ്ങളില്‍ പെടുന്നത്. സൈബര്‍ ജിഹാദിനെ നേരിടാനും സൈബര്‍ സ്‌പേസ് നിയന്ത്രിക്കാനും 24×7 പ്രവര്‍ത്തിക്കുന്ന സിറ്റുവേഷന്‍ റൂം കൊണ്ടുവരാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്നാണ് സൂചന.