വീണ്ടും പള്ളിത്തര്‍ക്കം; ഓര്‍ത്തഡോക്‌സ് വിഭാഗത്തെ തടഞ്ഞ് യക്കോബായ വിഭാഗം

കൊച്ചി: എറണാകുളം മുളന്തുരുത്തി മാര്‍തോമന്‍ ചെറിയ പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുവാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം എത്തി. പള്ളിക്കകത്ത് ഇപ്പോള്‍ യാക്കോബായ വിഭാഗം സംഘടിച്ച് പ്രാര്‍ത്ഥന നടത്തുകയാണ്.

സ്ഥലത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. പള്ളിയുടെ ഗേറ്റ് അടച്ച് ഓര്‍ത്തഡോക്‌സ് വിശ്വാസികളെ അകത്തേക്ക് കയറ്റാതിരിക്കാനുള്ള ശ്രമത്തിലാണ് യാക്കോബായ വിശ്വാസികള്‍.

നൂറുകണക്കിന് വിശ്വാസികള്‍ പള്ളിക്ക് അകത്തും പുറത്തുമായി തമ്പടിച്ചിരിക്കുകയാണ്. ഏതാനും ദിവസം മുമ്പും സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി പള്ളിയിലേക്ക് പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം എത്തിയെങ്കിലും പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല.

കോടതി വിധിയുടെ ലംഘനമാണ് നടക്കുന്നതെന്നും അധികാരികള്‍ വേണ്ടത് ചെയ്യണമെന്നുമാണ് ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ ആവശ്യപ്പെടുന്നത്. മലങ്കസഭക്ക് കീഴിലുള്ള എല്ലാ പള്ളികളും 1934ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണം എന്നായിരുന്നു 2017 ജൂലായ് 3ലെ സുപ്രീംകോടതി വിധി.

Top