കൊച്ചി: യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതികളായ നാല് വൈദികരില്‍ ഒരാള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടില്‍ ഫാ.എബ്രഹാം വര്‍ഗീസാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
യുവതിയുടെ പരാതിയില്‍ ഫാ.എബ്രഹാം വര്‍ഗീസ് അടക്കം നാല് വൈദികര്‍ക്കെതിരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എബ്രഹാം വര്‍ഗീസ് തന്നെ 16ാമത്തെ വയസ്സില്‍ പീഡിപ്പിച്ചുവെന്ന് യുവതി മൊഴി നല്‍കിയിരുന്നു. കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും കെട്ടിച്ചമച്ച കഥയാണെന്നും വൈദികന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി. പരാതിക്ക് പിന്നില്‍ യുവതിയുടെ ഭര്‍ത്താവാണെന്നും ഹര്‍ജിയില്‍ പറയുന്നു.