കൊച്ചി: കണ്ടനാട് സെന്റ് മേരീസ് പള്ളിയില്‍ 1964ന് ശേഷം ആദ്യമായി ഓര്‍ത്തഡോക്‌സ് വിഭാഗം പ്രാര്‍ത്ഥന നടത്തി. സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പ്രാര്‍ത്ഥന നടത്താന്‍ സാധിച്ചത്.
കണ്ടനാട് പള്ളിയില്‍ കണ്ടനാട് ഭദ്രാസനാധിപന്‍ അഭി:ഡോ മാത്യൂസ് മാര്‍ സേവേറിയോസ് പള്ളിയില്‍ പ്രവേശിച്ചു.
ഓര്‍ത്തഡോക്‌സ് വിഭാഗം പ്രാര്‍ത്ഥന തുടരുന്നതില്‍ യാക്കോബായ വിഭാഗം പ്രതിഷേധം സംഘടിപ്പിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കൊച്ചി ഡിസിപിയുടെ നേതൃത്വത്തില്‍ പള്ളിക്ക് ചുറ്റും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.