കൊച്ചി: ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായ പീഡനക്കേസില്‍ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തെളിവെടുപ്പ്. ഇന്നലെ വൈകിട്ടോടെയാണു കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഹോട്ടലില്‍ പരിശോധന നടത്തിയത്. രേഖകളാണ് പ്രധാനമായും പരിശോധിച്ചത്.
പീഡനത്തിനിരയായ യുവതിയുമൊത്തു വൈദികരില്‍ ഒരാള്‍ ഹോട്ടലില്‍ എത്തിയിരുന്നു എന്ന മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇതുമായി ബന്ധപ്പെട്ട ചില രേഖകള്‍ യുവതിയുടെ ഭര്‍ത്താവു പൊലീസിനു കൈമാറിയിരുന്നു. മൊഴിയിലും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു.
പഞ്ചനക്ഷത്ര ഹോട്ടലിലെ പരിശോധന നാലു മണിക്കൂറോളം നീണ്ടു. ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
അറസ്റ്റിനു മുന്നോടിയായുള്ള തെളിവെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. കൂടുതല്‍ വിശദമായ പരിശോധനകള്‍ ഇനിയുമുണ്ടാകും. പ്രതികളെ സംഭവ സ്ഥലങ്ങളില്‍ എത്തിച്ചും തെളിവെടുപ്പ് ഉണ്ടായേക്കും.