ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം ; രണ്ടാം പ്രതി ഫാ. ജോബ് മാത്യു കീഴടങ്ങി

കൊച്ചി : വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു വൈദികന്‍ കീഴടങ്ങി. രണ്ടാം പ്രതി ഫാ. ജോബ് മാത്യു ആണ് കീഴടങ്ങിയത്. കൊല്ലത്ത് അന്വേഷണ സംഘത്തിന് മുന്നിലാണ് കീഴടങ്ങിയത്.

ഒളിവില്‍ കഴിയുന്ന വൈദികരെക്കുറിച്ച് വ്യക്തമായ സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

ബലാല്‍സംഗക്കേസില്‍ പ്രതികളായ മൂന്ന് വൈദികരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. വൈദികരായ എബ്രഹാം വര്‍ഗീസ്, ജോബ് മാത്യു, ജെയ്‌സ് കെ ജോര്‍ജ്ജ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. വൈദികര്‍ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് സൂചിപ്പിച്ചാണ് ഹൈക്കോടതി പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്.പ്രതികള്‍ അന്വേഷണത്തോട് സഹകരിച്ച് കീഴടങ്ങണമെന്നും കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിക്കാനും മറ്റ് വൈദികര്‍ നീക്കം നടത്തുന്നുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയാല്‍ പ്രതികളെ കൊല്ലത്തോ എറണാകുളത്തോ എത്തിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Top