കൊച്ചി: തര്‍ക്കമുള്ള പള്ളികളുടെ കാര്യത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചു. കോടതിവിധി അനുസരിച്ചുള്ള പള്ളികള്‍ വിട്ടു നല്‍കണമെന്നും ഓര്‍ത്തഡോക്‌സ് സഭ ആവശ്യമുന്നയിച്ചു.
സുപ്രീംകോടതിയുടേത് ഭരണഘടനാപരമായ ഉത്തരവല്ലെന്ന് അംഗീകരിക്കുന്നുവെന്നും ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും ചിലയിടങ്ങളില്‍ കോടതിവിധി നടപ്പാക്കാന്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുന്നുവെന്നും എന്നാല്‍ സഭാക്കേസില്‍ ഇത് കാണുന്നില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി.