ലൈംഗീകാരോപണത്തെ തുടര്‍ന്ന് അഞ്ച് വൈദികരെ ഓര്‍ത്തഡോക്‌സ് സഭ സസ്‌പെന്റ് ചെയ്തു

suspened

കോട്ടയം: ലൈംഗീകാരോപണത്തില്‍ പരാതിയുയര്‍ന്ന വൈദികര്‍ക്കെതിരെ നടപടി. അഞ്ച് വൈദികരെ അന്വേഷണ വിധേയമായി ഓര്‍ത്തഡോക്‌സ് സഭ നേതൃത്വം സസ്‌പെന്റ് ചെയ്തു. തിരുവല്ല സ്വദേശിയായ വീട്ടമ്മയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് പരാതിയുമായി രംഗത്ത് എത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരെയും തുമ്പമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികനെയുമാണ് പള്ളികളുടെ വികാരി സ്ഥാനത്തു നിന്ന് മാറ്റിയിരിക്കുന്നത്. അവിഹിത ബന്ധം വിവരിക്കുന്ന ഭര്‍ത്താവിന്റേതെന്ന പേരിലുള്ള ശബ്ദരേഖ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്.

Top