വൈദികര്‍ക്കെതിരായ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ

orthodox sabha

തിരുവല്ല : വൈദികര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ. യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന കുറ്റം തെളിഞ്ഞാല്‍ ഉചിതമായ ശിക്ഷാനടപടികള്‍ എടുക്കുമെന്നും സഭാ നേതൃത്വം അറിയിച്ചു.

തിരുവല്ലയിലെ യുവതിയുടെ ഭര്‍ത്താവാണ് വൈദികര്‍ക്കെതിരെ സഭാ നേതൃത്വത്തിന് പരാതി നല്‍കിയത്. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ സഭയുടെ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരേയും, ഡല്‍ഹി, തുമ്പമണ്‍ ഭദ്രാസനത്തിലെ ഓരോ വൈദികരേയും താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഷനിലായ വൈദികരെ വികാരി എന്ന നിലയിലുള്ള ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്.

ആരോപണ വിധേയരായ വൈദികരുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിഷയം സഭയ്ക്ക് മുന്നിലെത്തിയത്. സഭയെ ഒന്നാകെ നാണക്കേടാക്കിയ സംഭവത്തില്‍ സഭാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടും ശക്തമായ നടപടിയുണ്ടാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവും രംഗത്തെത്തിയിരുന്നു.

Top