കോട്ടയം : കുമ്പസാര ലൈംഗിക പീഡനം മറച്ചുവെച്ചതില്‍ ഉന്നത സഭാ നേതൃത്വത്തിനും പങ്ക്. പരാതി മറച്ചു വെയ്ക്കുന്നതിന് സഭാ നേതൃത്വം ബോധപൂര്‍വം ഇടപെട്ടതായാണ് പുതിയ വിവരം. യുവതിയുടെ പരാതി രേഖാമൂലം സ്വീകരിക്കാന്‍ ബിഷപ്പ് തയ്യാറായില്ല. ഇരയുടെ കുടുംബം നല്‍കിയ പരാതിക്ക് രസീത് തന്നാല്‍ തനിക്ക് അത് ബുദ്ധിമുട്ടാകുമെന്നായിരുന്നു ബിഷപ്പ് പറഞ്ഞത്.
ഇതിനിടെ നിരണം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസിന്റെ ശബ്ദരേഖ പുറത്തുവന്നു. ഇരയുടെ ഭര്‍ത്താവും കുടുംബാംഗങ്ങളുമായി ബിഷപ്പ് നടത്തുന്ന ശബ്ദരേഖയാണ് പുറത്തായത്.
എന്നാല്‍ കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസിലെ ഒന്നാം പ്രതി ഫാ. ഏബ്രഹാം വര്‍ഗീസ്, നാലാം പ്രതി ഫാ.ജെയ്‌സ് കെ.ജോര്‍ജ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. രണ്ടു പേരും ഈ മാസം 13ന്അകം കീഴടങ്ങണം. കീഴടങ്ങുന്ന ദിവസം തന്നെ വിചാരണക്കോടതി ജാമ്യാപേക്ഷ പരിഗണിക്കണമെന്നും ജഡ്ജിമാരായ എ.കെ.സിക്രി, അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.