കോട്ടയം: അയോധ്യ കേസില്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ വിധിയുടെ കാര്യത്തില്‍ മൗനം പാലിക്കുകയാണെന്ന് ഓര്‍ത്തഡോക്‌സ് സഭ.
പള്ളികള്‍ക്കെതിരായ അക്രമം ഉന്നത അധികാരികളുടെ ഒത്താശയോടു കൂടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭരണത്തില്‍ ഇരിക്കുന്നവര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. അവര്‍ ചിലപ്പോഴൊക്കെ ആക്രമണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും സഭ വക്താക്കള്‍ ആരോപിച്ചു.