കൊച്ചി : ദ്രോഹിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ അറിയാമെന്നും ഉപതിരഞ്ഞെടുപ്പുകളില്‍ അത് പ്രതിഫലിക്കുമെന്നും ഓര്‍ത്തഡോക്സ് സഭ.
സഭയുടെ നിലപാട് എന്ന രീതിയില്‍ പരസ്പര വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിക്കുന്നു. സഭയുടെ നിലപാട് വിശ്വാസികള്‍ക്ക് കൃത്യമായി അറിയാം. അതനുസരിച്ച് വിശ്വാസികള്‍ വോട്ടുചെയ്യുമെന്നും സഭാ വക്താവ് അറിയിച്ചു.