മലയാള സിനിമയിലെ ഭൂരിഭാഗം നടന്മാരും ഇപ്പോള്‍ സംവിധാനത്തിലേക്ക് തിരിയുകയാണ്. ഹരിശ്രീ അശോകനാണ് പുതിയതായി സംവിധാനത്തിലേക്ക് ചുവടുവെച്ചിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ഭരതന്‍, വിനീത് കുമാര്‍, ധ്യാന്‍ ശ്രീനിവാസന്‍, നാദിര്‍ഷാ, സലീം കുമാര്‍, രമേഷ് പിഷാരടി എന്നീ നടന്മാരും നേരത്തെ സംവിധാനത്തിലേക്ക് എത്തിയിരുന്നു. ഒരു ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി എന്നാണ് ഹരിശ്രീ അശോകന്‍ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുരഭി സന്തോഷ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തും. ഒരു കോമഡി എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്.
എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം ഷിജിത്തും ഷഹീര്‍ ഷാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സെപ്റ്റംബര്‍ 3ന് എറണാംകുളം ടൗണ്‍ഹാളില്‍ വെച്ചാണ് ചിത്രത്തിന്റെ പൂജ. മലയാള സിനിമയില്‍ തന്നെ 100ല്‍ അധികം ചിത്രങ്ങളില്‍ ഹരിശ്രീ അശോകന്‍ അഭിനയിച്ചിട്ടുണ്ട്.