‘Oru Murai Vanthu Parthaya’ shooting started

പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ പാലക്കാടാണ്. ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഉണ്ണി ഇപ്പോള്‍. ഒന്നരമാസത്തോളം നീണ്ടുനില്‍ക്കുന്ന ഷൂട്ടിംഗാണ് ഇതിനു പ്ലാന്‍ ചെയ്തിരിക്കുന്നത്. സിയാദ് കോക്കര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ സാജന്‍ കെ. മാത്യുവാണ്.

പ്രയാഗ മാര്‍ട്ടിനാണ് നായിക. അനൂപ്‌മേനോനും മുരളി ഗോപിയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാവയിലൂടെയാണ് പ്രയാഗ മലയാളത്തിലെത്തിയത്. ഇതിനിടയില്‍ ഉണ്ണി മോഹന്‍ലാലും എന്‍.ടി.ആര്‍ ജൂനിയറും നായകന്മാരാകുന്ന ജനതാ ഗ്യാരേജിലും അഭിനയിക്കുന്നുണ്ട്.

ഇതിലൊരു വില്ലന്‍ വേഷമാണ് ഉണ്ണിയെ കാത്തിരിക്കുന്നത്. ഉണ്ണിമുകുന്ദനെ സംബന്ധിച്ചിടത്തോളം ഈ ചിത്രങ്ങള്‍ നിര്‍ണായകമാണ്. അടുത്തിടെ ഇറങ്ങിയ സ്‌റ്റൈല്‍, കെ.എല്‍. 10 പത്ത് എന്നീ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

Top