പ്രിയ വാര്യരും അനൂപ് മേനോനും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ഒരു നാല്‍പ്പതുകാരന്റെ ഇരുപത്തിയൊന്നുകാരി ഒറ്റിറ്റി റിലീസിനൊരുങ്ങുന്നു. വി കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ബ്യൂട്ടിഫുള്‍, ട്രിവാന്‍ട്രം ലോഡ്ജ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം വി കെ പ്രകാശിനായി അനൂപ് മേനോന്‍ തിരക്കഥയൊരുക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.
ചിത്രത്തില്‍ സാറയായി പ്രിയ വാര്യരും തമ്പിയായി അനൂപ് മേനോനും എത്തുന്നു. അമ്പി നിനാസം വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട്.