92-ാമത് ഓസ്‌കര്‍ പ്രഖ്യാപനം; ബ്രാഡ് പിറ്റ് മികച്ച സഹനടന്‍,ലോറ ഡേണ്‍ മികച്ച സഹനടി

92-ാമത് ഓസ്‌കര്‍ പ്രഖ്യാപനം ലോസാഞ്ചലസില്‍ തുടങ്ങി. ‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’ എന്ന ചിത്രത്തിലെ മികവിന് ബ്രാഡ് പിറ്റ് മികച്ച സഹനടനും. ‘മാര്യേജ് സ്റ്റോറി’ എന്ന ചിത്രത്തിലെ അഭിനയത്തിന് ലോറ ഡേണ്‍ മികച്ച സഹനടിയുമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്‌കാരവും ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’ നേടി. ‘ടോയ് സ്റ്റോറി 4’ ആണ് മികച്ച അനിമേറ്റഡ് ചിത്രം.

മികച്ച തിരക്കഥയ്ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം കൊറിയന്‍ ‘പാരസൈറ്റ്’ നേടി. ഈ പുരസ്‌കാരം നേടുന്ന ആദ്യത്തെ ദക്ഷിണ കൊറിയ ചിത്രമാണ് ‘പാരസൈറ്റ്’. ബോന്‍ ജൂന്‍ ഹോ, ഹാന്‍ ജിന്‍ വോന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ബോന്‍ ജൂന്‍ ഹോ പാരസൈറ്റിലൂടെ മികച്ച സംവിധായകനായി.അങ്ങനെ മൂന്ന് അവാര്‍ഡുകളാണ് ‘പാരസൈറ്റ്’ വാരികൂട്ടിയത്.

‘അമേരിക്കന്‍ ഫാക്ടറി’യാണ് മികച്ച ഡോക്യുമെന്ററി. ‘ലിറ്റില്‍ വിമന്‍’ എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിന് ജാക്വിലിന്‍ ഡുറന്‍ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം നേടി. 11 നോമിനേഷനുമായി ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ‘ജോക്കറാ’ണ് സാധ്യതാപട്ടികയില്‍ മുന്നില്‍. 10 നോമിേനഷനുകളുമായി ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്’, ‘ദി ഐറിഷ്മാന്‍ 1917’ എന്നീ ചിത്രങ്ങളും മത്സരരംഗത്തുണ്ട് . വാക്വിന്‍ ഫീനിക്‌സും, റെനെ സെല്‍വെഗറുമാണ് മികച്ച നടനും നടിയുമാകാനുള്ള സാധ്യതാപട്ടികയില്‍ മുന്നില്‍. പുരസ്‌കാര പ്രഖ്യാപനം പുരോഗമിക്കുകയാണ്.

Top