തൊണ്ണൂറ്റിനാലാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ ആരംഭിച്ചു. ആകെയുള്ള 23 മത്സര വിഭാഗങ്ങളില്‍ ഔദ്യോഗിക ചടങ്ങിന് മുമ്പാണ് 8 എണ്ണം പ്രഖ്യാപിച്ചത്. മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററിയായി ദ ക്വീന്‍ ഒഫ് ബാസ്‌ക്കറ്റ് ബോള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഡ്യൂണിന് നാല് പുരസ്‌കാരങ്ങള്‍ ലഭിച്ചു.
വിവിധ ഭാഷകളിലുള്ള 276 ചിത്രങ്ങളാണ് പട്ടികയിലുള്ളത്. ഇത്തവണ മൂന്നു വനിതകളാണ് ഓസ്‌കറില്‍ അവതാരകരായി എത്തുന്നത്. കൊവിഡ് ഇടവേളയ്ക്കു ശേഷം തിയേറ്ററില്‍ റിലീസ് ചെയ്ത് വലിയ വിജയം നേടിയ ചിത്രങ്ങള്‍ക്കാണ് ഇത്തവണ അക്കാഡമി നോമിനേഷന്‍ ലഭിച്ചത്.
ഒലീവീയ കോള്‍മാനും നിക്കോള്‍ കിഡ്മാനും മികച്ച നടിക്കുള്ള രണ്ടാമത്തെ ഓസ്‌കര്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. 30 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ഇനി ഓസ്‌കര്‍ കൂടിയേ വില്‍ സ്മിത്തിന് കിട്ടാന്‍ ബാക്കിയുള്ളൂ. കിങ് റിച്ചാര്‍ഡ് സിനിമയില്‍ വീനസ് വില്യംസ് സെറീന വില്യംസ് സഹോദരിമാരുടെ അച്ഛന്‍ റിച്ചാര്‍ഡ് വില്യംസിന്റെ വേഷത്തിലാണ് വില്‍ സ്മിത്ത് എത്തുന്നത്.