ജോഹന്നാസ്ബര്‍ഗ്: കാമുകിയെ വെടിവെച്ച് കൊലപ്പെടുത്തിയ കൊലപ്പെടുത്തിയ കേസില്‍ ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് ഓസ്‌കര്‍ പിസ്‌റ്റോറിയസിന് ആറ് വര്‍ഷം തടവ് ശിക്ഷ.
2013ലെ വാലന്റൈന്‍സ് ദിനത്തില്‍ പുലര്‍ച്ചെ കാമുകിയും മോഡലുമായ റീവ സ്റ്റീന്‍കാംപിനെ പിസ്റ്റോറിയസ് സ്വന്തം വീട്ടിലെ കുളിമുറിയില്‍ വെടിവെച്ച് കൊലപ്പെടുത്തിയതാണ് കേസ്.
എന്നാല്‍ മോഷ്ടാവാണെന്ന് കരുതിയാണ് താന്‍ വെടിവെച്ചതെന്നായിരുന്നു പിസ്റ്റോറിയസിന്റെ വാദം. വിചാരണ കോടതി ഈ വാദം അംഗീകരിച്ച് അഞ്ച് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു.
ആദ്യം പിസ്‌റ്റോറിയസിന് 15 വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. എന്നാല്‍ പിസ്റ്റോറിയസിന്റെ വികലാംഗത്വം പരിഗണിച്ചാണ് ശിക്ഷയില്‍ ഇളവ് ചെയ്ത് 6 വര്‍ഷമാക്കിയത്.
കേസില്‍ 29 കാരനായ പിസ്റ്റോറിയസ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ഡിസംബറില്‍ അപ്പീല്‍ക്കോടതി കണ്ടെത്തിയിരുന്നു.
പ്രിട്ടോറിയ ഹൈകോടതി ജഡ്ജി തോകോസിലെ മസിപയാണ് ശിക്ഷയില്‍ വിധി പ്രഖ്യാപിച്ചത്. ബ്ലേഡ് റണ്ണര്‍ എന്നറിയപ്പെടുന്ന പിസ്റ്റോറിയസ് ഒളിമ്പിക്‌സിലും മികച്ച പ്രകടനമാണ് കഴ്ച വെച്ചത്.