അപ്രതീക്ഷിതമായി ട്രെയിന്‍ റദ്ദാക്കി; നാട്ടിലേക്ക് മടങ്ങാനെത്തിയ അതിഥി തൊഴിലാളികള്‍ പ്രതിസന്ധിയില്‍

പെരുമ്പാവൂര്‍: മുന്നറിയിപ്പില്ലാതെ ട്രെയിനുകള്‍ റദ്ദാക്കിയതോടെ നാട്ടിലേക്ക് പോകാനിറങ്ങിയ നൂറിലേറെ അതിഥി തൊഴിലാളികള്‍ പെരുവഴിയില്‍. ബീഹാറിലേക്കി തീവണ്ടിയുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് പെരുമ്പാവൂരില ഒരുകൂട്ടം അതിഥി തൊഴിലാളികള്‍ ശനിയാഴ്ച്ച വീട് വിട്ടിറങ്ങി. നാട്ടിലേക്ക് പോകുന്നു എന്നറിയിച്ചതോടെ തൊഴിലുടമ വീട് പൂട്ടി താക്കോല്‍ വാങ്ങി. റെയില്‍വേ സ്റ്റേഷനിലേക്ക് തിരിച്ചപ്പോഴാണ് ട്രെയിന്‍ റദ്ദാക്കിയതറിഞ്ഞത്.

തിരിച്ചെത്തുന്ന തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ തൊഴിലുടുമകള്‍ തയ്യാറാകാത്തതിനാല്‍ ഇവര്‍ രണ്ട് ദിവസമായി കഴിയുന്നത് റോഡരികിലും കടത്തിണ്ണയിലുമാണ്. സമീപത്തെ വീടുകളിലുള്ളവര്‍ എത്തിച്ചു നല്‍കുന്ന ഭക്ഷണം മാത്രമാണ് ഏക ആശ്രയം. ട്രെയിനിന്റെ കാര്യത്തില്‍ തീരമാനമാകും വരെ ഇവരെ സംരക്ഷിക്കാന്‍ തൊഴിലുടമകളോട് പൊലീസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പല തൊഴിലുടമകളും ഇത് പാലിച്ചില്ല.

Top