ആലപ്പുഴ : ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലപ്പുഴ വടുതല സ്വദേശി വിശാല്‍ ആണ് മരിച്ചത്. 18 വയസായിരുന്നു. വീടിന് സമീപത്ത് വച്ചാണ് വിശാലിന് പാമ്പ് കടിയേറ്റത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. എറണാകുളം സ്വകാര്യ ആശുപത്രിയില്‍ വിശാൽ ചികിത്സയിലായിരുന്നു. വടുതല അരൂക്കുറ്റി കനക്കുന്നേല്‍ പുരുഷന്റെയും പ്രസന്നയുടെ മകനാണ് മരിച്ച വിശാല്‍.