ധോണി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ മഹേന്ദ്ര സിങ് ധോണി നിര്‍മിക്കുന്ന സിനിമയാണ് എല്‍.ജി.എം. സിനിമയുടെ ഓഡിയോ, ട്രെയ്ലര്‍ ലോഞ്ച് തിങ്കളാഴ്ച ചെന്നൈ ലീല പാലസില്‍ നടന്നിരുന്നു. ധോണി എന്റര്‍ടെയ്ന്മെന്റ്സിന്റെ ആദ്യ നിര്‍മാണ സംരംഭം ലോഞ്ച് ചെയ്തത് ധോണിയും സാക്ഷിയും ചേര്‍ന്നാണ്. രമേശ് തമിഴ്മണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹരീഷ് കല്യാണ്‍, ഇവാന, നദിയ മൊയ്ദു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
ഇപ്പോഴിതാ ലേഞ്ച് ചടങ്ങില്‍വച്ച് ധോണിയെ കണ്ടപ്പോഴെടുത്ത ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി നദിയ മൊയ്ദു. നമ്മുടെ തല ധോണിയെ കാണാനും അദ്ദേഹത്തിന്റെ നിര്‍മാണ സംരഭത്തില്‍ ഭാഗഭാക്കാകാനും ഭാഗ്യമുണ്ടായത് വലിയ ബഹുമതിയാണെന്ന് നദിയ സമൂഹമാധ്യമത്തില്‍
കുറിച്ചു.