ന്യൂഡല്‍ഹി:”സഹായത്തിനായി കരഞ്ഞ് വിളിച്ചപ്പോഴും കൂടെയുണ്ടായിരുന്ന ആണ്‍സുഹൃത്തുക്കള്‍ കാഴ്ച്ചക്കാരായി നിന്നും” കഴിഞ്ഞ ദിവസം ഡല്‍ഹി അമന്‍വിഹാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ തുറന്നുപറച്ചില്‍.
സംഭവത്തെക്കുറിച്ച് പെണ്‍കുട്ടികള്‍ പറയുന്നത് ഇങ്ങനെ… ഡല്‍ഹിയിലെ അമന്‍വിഹാറിലെ ആളൊഴിഞ്ഞ സ്ഥലത്ത് തങ്ങളുടെ രണ്ട് ആണ്‍സുഹൃത്തുക്കളുമായി ഇരിക്കവെയാണ് അഞ്ചോളം വരുന്ന സംഘം സമീപിച്ചത്. അപ്പോള്‍ സമയം ഏതാണ്ട് വൈകുന്നേരം 7.30 ആയിക്കാണും.
അതിനാല്‍ തന്നെ റോഡില്‍ കാര്യമായ വെളിച്ചവും ഉണ്ടായിരുന്നില്ല. സംഘത്തിന്റെ പെരുമാറ്റം മോശമായപ്പോള്‍ ഇവിടെ നിന്നും പോകാന്‍ തുനിഞ്ഞെങ്കിലും ഇവര്‍ ലൈംഗികപരമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടികള്‍ പറയുന്നു.
പക്ഷേ കൂടെയുണ്ടായിരുന്ന ആണ്‍ സുഹൃത്തുക്കള്‍ സംഘത്തില്‍ നിന്നും രക്ഷപ്പെടാന്‍ തങ്ങളെ സഹായിക്കുമെന്ന് കരുതി എന്നാല്‍ അവര്‍ വെറും ദൃക്‌സാക്ഷികളായി മാത്രം നിന്നുവെന്ന് പെണ്‍കുട്ടികള്‍ കുറ്റപ്പെടുത്തി.
ഇതില്‍ ഒരു ആണ്‍ സുഹൃത്ത് പൊലീസില്‍ തന്റെ മൊഴി രേഖപ്പെടുത്താന്‍ പോലും തയ്യാറായിരുന്നില്ല. ഇത്തരത്തിലുള്ള ആണ്‍ സുഹൃത്തുക്കള്‍ പെണ്‍കുട്ടികള്‍ക്കൊരു പാഠമാണെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.
എന്നാല്‍ പെണ്‍കുട്ടികളുടെ കൂടെയുണ്ടായിരുന്ന ആണ്‍സുഹൃത്തുക്കളെ അക്രമി സംഘം മര്‍ദ്ദിച്ച ശേഷം ദൂരേക്ക് മാറ്റി നിര്‍ത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അഞ്ചംഗ അക്രമി സംഘത്തിലെ നാല് പേരെ പിടിക്കാനായിട്ടുണ്ട്. ബാക്കിയുള്ള ഒരാള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.