നമ്മുടെ കാഴ്ച്ച മറ്റൊരാളുടെ കണ്ണിലൂടെ ആകരുത്, ഹേറ്റ് ക്യാമ്പയിന്‍ എന്തിനെന്നറിയില്ല; ലിജോ ജോസ് പെല്ലിശ്ശേരി

ലൈക്കോട്ടെ വാലിബനെതിരെ ഹേറ്റ് ക്യാമ്പയിന്‍ എന്തിനാണ് നടക്കുന്നതെന്നറിയില്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. എറണാകുളത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ലിജോ. മലൈക്കോട്ടൈ വലിബന് ഒരു മുത്തശ്ശി കഥയുടെ വേഗതമാത്രമാണ് ഉള്ളത്. നമ്മുടെ കാഴ്ച്ച മറ്റൊരാളുടെ കണ്ണിലൂടെ ആകരുത്. സിനിമ കണ്ട് അഭിപ്രായം പറയണം. നെഗറ്റീവ് റിവ്യൂനെ പറ്റി ചിന്തിക്കുന്നില്ല അത് തനിക്ക് ഒരു പ്രശ്‌നമല്ല. ഫസ്റ്റ് ഷോ കണ്ട് ഇറങ്ങുന്ന പ്രേക്ഷകര്‍ പറയുന്നതാണ് കൂടുതല്‍ സ്വീകരിക്കുന്നത്.

എന്തിനാണ് ഇങ്ങനെ ഹേറ്റ് ക്യാമ്പയിന്‍ നടത്തുന്നത് എന്ന് മനസിലാകുന്നില്ല. ടിനു പാപ്പച്ചന്റെ പരാമര്‍ശം. ഒരാളുടെ പേഴ്‌സണല്‍ അഭിപ്രായം മാത്രമാണ്. മാസ് പടം ആണെന്നോ ഫാന്‍സിന് വേണ്ടിയുള്ള ചിത്രമാണെന്നോ പറഞ്ഞിട്ടില്ല. സിനിമ ഇറങ്ങിയ ശേഷം അതിയായ സന്തോഷിക്കുകയോ അതിയായ ദുഃഖം ഉണ്ടാകുകയോ ചെയ്യുന്ന ആളല്ല. പക്ഷെ ഈ സിനിമ ഇറങ്ങിയ ശേഷം ഷോക്കിങ് ആയിട്ടുള്ള കാര്യമാണ് ഉണ്ടായത്. മനസ് മടുത്തത് കൊണ്ട് തന്നെയാണ് ഇവിടെ വന്ന് ഒറ്റയ്ക്കിരിക്കേണ്ട സാഹചര്യം ഉണ്ടായതെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.

Top